മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 1967 മുതൽ 1979 വരെ സജീവ ക്രിക്കറ്റ് താരമായിരുന്നു. ഇക്കാലയളവിൽ 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 266 വിക്കറ്റുകൾ സ്വന്തമാക്കി. 10 ഏകദിന മത്സരങ്ങൾ കളിച്ച ബേദി ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്.
എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ് വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയും ഇന്ത്യയുടെ സ്പിൻ ബൗളിംഗ് ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ വിപ്ലവത്തിന്റെ ശില്പിയായിരുന്നു.
അമൃത്സറിൽ ജനിച്ച അദ്ദേഹം ആഭ്യന്തര സർക്യൂട്ടിൽ ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 370 മത്സരങ്ങളിൽ നിന്ന് 1,560 വിക്കറ്റുകളുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.1970 ൽ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി ബേദിയെ ആദരിച്ചു