ഏഷ്യൻ ​ഗെയിംസ്; ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി

Date:

Share post:

പുരുഷ ടീം ബാഡ്മിന്റൻ ഫൈനലിൽ ഇന്ത്യയ്ക്ക് വെള്ളി. ചൈനയാണ് സ്വർണം സ്വന്തമാക്കിയത്. പരിക്ക് മൂലം ലോക 7-ാം നമ്പർ താരം പ്രണോയിക്ക് കളിക്കാനാവാതെ പോയതാണ് ഇന്ത്യയെ പിന്നോട്ടുവലിച്ചത്. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെന്നും ആദ്യ ഡബിൾസിൽ സാത്വിക്സായ്രാജ് രങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യവും വിജയിച്ചു. എന്നാൽ സിംഗിൾസ് മത്സരങ്ങളിൽ കിഡംബി ശ്രീകാന്ത്, മിഥുൻ മഞ്ജുനാഥ് എന്നിവരും ഡബിൾസിൽ ധ്രുവ് കപില- സായ്പ്രതീക് സഖ്യവും പരാജയപ്പെട്ടതോടെ ഇന്ത്യ പിന്നോട്ടാകുകയായിരുന്നു.

ആദ്യ സിംഗിൾസിൽ പൊരുതി ജയിച്ച ലക്ഷ്യ സെൻ വഴി ഇന്ത്യയ്ക്ക് ആശ്വാസമാണ് ലഭിച്ചത്. 22-20,14-21, 21-18 എന്നിങ്ങനെയായിരുന്നു പോയിന്റ് നില. ലോക രണ്ടാം നമ്പർ സഖ്യമായ ലിയാങ് വെയ് കെങ്-വാങ് ചാങ് എന്നിവരെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തി (21-15, 21-8) സാത്വിക്-ചിരാഗ് സഖ്യം ഇന്ത്യയുടെ പ്രതീക്ഷ വർധിപ്പിച്ചു. ശ്രീകാന്തിനെ ഓൾ ഇംഗ്ലണ്ട് ലി ഷിഫെങ് വീഴ്ത്തിയതോടെ (24-22, 21-9) ചൈന തിരിച്ചുവരികയായിരുന്നു. ധ്രുവ് കപില സായ് പ്രതീക് സഖ്യവും കീഴടങ്ങിയതോടെ 21-6, 21-15 പോയന്റിന് ചൈന 2-2ന് ഒപ്പമെത്തി. നിർണായക സിംഗിൾസ് മത്സരത്തിൽ വെങ് ഹോങ് യാങ്ങിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മിഥുന്റെ തോൽവി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...