ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ മൈതാനം സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ. ഡിസൈനിങ്ങിലും നിർമിതിയിലും ഘടനയിലുമെല്ലാം വേറിട്ട സവിശേഷതകൾ പുലര്‍ത്തിയതാണ് ലുസൈല്‍ സ്റ്റേഡിയത്തെ വേറിട്ടതാക്കിയത്.
ഡിബി വെബ്‌സൈറ്റിൻ്റെ സ്റ്റേഡിയം ഓഫ് ദ് ഇയർ പുരസ്‌കാരത്തിലേയ്ക്കാണ് നാമനിര്‍ദ്ദേശം. ലോകതലത്തില്‍ 23 സ്റ്റേഡിയങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓൺലൈൻ റേറ്റിങ് അനുസരിച്ചാണ് പുരസ്‌കാരത്തിന് അർഹമായ സ്റ്റേഡിയം തെരഞ്ഞെടുക്കുക. ആരാധകര്‍ക്ക് മാർച്ച് 14 വരെ വെബ് സൈറ്റില്‍ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്താനും അവസരമുണ്ട്.
23 സ്റ്റേഡിയങ്ങളാണ് പട്ടികയലില്‍ ഇടം നേടിയത്. ഇതില്‍ 12 സ്റ്റേഡിയങ്ങൾ ചൈനയുടേതാണെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയവും ഇറാഖിലെ അൽമിന, അൽ സവ്ര സ്റ്റേഡിയങ്ങളുമാണ് അറബ് മേഖലയില്‍ നിന്ന് അന്തിമപട്ടികയില്‍ ഇടം നേടിയത്.