മലപ്പുറത്തുനിന്ന് ഹജ്ജ് കർമ്മത്തിനായി കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. കഴിഞ്ഞ ജൂൺ 2ന് ആരംഭിച്ച യാത്രയാണ് വിവിധ കടമ്പകളും രാജ്യങ്ങളും താണ്ടി ലക്ഷ്യ സ്ഥാനത്തേക്ക് എത്തിയത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്,കുവൈറ്റ്, സൗദിയടക്കമുള്ള രാജ്യങ്ങളിലൂടെ 8000ത്തിലധികം ഇതിനികം കാൽനടയായി സഞ്ചരിച്ചു കഴിഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെ ശിഹാബ് ചോറ്റൂര്‍ മസ്ജിദുനബവ്വിയിലെത്തും. പിന്നീട് ഹജ്ജ് നിർവ്വഹിക്കാനുളള കാത്തിരിപ്പാണ് അവശേഷിക്കുന്നത്. ഇതിനായി നേരത്തെ മക്കയിലേക്ക് പോകാനാണ് ധാരണ. കഴിഞ്ഞ വർഷം ആരംഭിച്ച യാത്ര പതിന്നെന്ന് മാസം പിന്നിടുമ്പോഴാണ് മദീനയിലെത്തുന്നതെന്നും ശിഹാബ് ചോറ്റൂര്‍ വ്യക്തമാക്കുന്നു.
സൗദി കുവൈറ്റ് അതിർത്തിയിലെ അൽ റഖായി വഴി ഒരുമാസം മുമ്പാണ് ശിഹാബ് ചോറ്റൂർ സൗദിയിലേക്ക് പ്രവേശിച്ചത്. കേരളത്തിൽനിന്ന് യാത്ര ആരംഭിച്ചത് മുതൽ ഓരോ സ്ഥലങ്ങളിലും വലിയ സ്വീകരണവും പിന്തുണയുമാണ് ശിഹാബ് ചോറ്റൂറിന് ലഭ്യമായത്.