ഗൾഫ് നാടുകളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച. ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിലാണ് വ്രതാരംഭം വ്യാഴാഴ്ചയായത്.സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്.
അതേസമയംഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ച മാസപ്പിറവി കണ്ടാൽ കണ്ടാൽ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പമായിരിക്കും വ്രതാരംഭം. ചൊവ്വാഴ്ച അമാവാസിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സൌദി വീക്ഷണ സമിതി റിപ്പോർട്ട് ചെയ്തു.
എല്ലാ രാജ്യങ്ങൾക്കും തങ്ങളുടേതായ നിരീക്ഷണ സംവിധാനം ഉണ്ടെങ്കിലും, റമദാനിൻ്റേയും മറ്റ് മതപരമായ അവധി ദിനങ്ങളുടെയും ആരംഭം നിർണ്ണയിക്കാൻ മുസ്ലീം ലോകം പൊതുവായിസൗദി അറേബ്യയിലെ നിരീക്ഷണ സമതിയേയാണ് ആശ്രയിക്കുന്നത്. യു.എ.ഇയുടെ ചന്ദ്രക്കല സമിതിയും ആകാശത്ത് നിരീക്ഷണം നടത്തിയിരുന്നു. ചന്ദ്രക്കല ദൃശ്യമാകാത്ത സാഹചര്യത്തിഞ തീരുമാനത്തിനായി അബുദാബിയിൽ യോഗം ചേർന്നിരുന്നു.
ഇസ്ലാമിക – അല്ലെങ്കിൽ ഹിജ്രി – കലണ്ടറിലെ ഒമ്പതാമത്തെയും വിശുദ്ധവുമായ മാസമാണ് റമദാൻ. മുഹമ്മദ് നബിക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണിതെന്നും വിശ്വസിക്കപ്പെടുന്നു.വിശ്വാസ സമൂഹത്തെ സംബന്ധിച്ച് പ്രാർത്ഥനയ്ക്കും നോമ്പിനും പാപപരിഹാരത്തിനുമയുളള പ്രധാന മാസങ്ങളിലൊന്നാണിത്.
നാലു വർഷത്തിനിടെ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്. പുണ്യമാസത്തെ വരവേൽക്കാനുളള തയ്യാറെടുപ്പുകളുമായി കഴിയുകയാണ് ലോകമെങ്ങുമുളള വിശ്വാസ സമൂഹം.