സന്ദീപാനന്ദയുടെ ആശ്രമം കത്തിച്ച കേസ് വ‍ഴിത്തിരിവില്‍; പ്രതി ജീവനൊടുക്കിയെന്ന് ക്രൈംബ്രാഞ്ചിന് മൊ‍ഴി

Date:

Share post:

സ്വാമി സന്ദീപാനന്ദ​ഗിരിയുടെ കുണ്ടമണ്‍ കടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ വ‍ഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് പിന്നില്‍ പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടാളികളുമാണെന്ന് വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.

2022 ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുളള അന്വേഷണത്തിനിടെയാണ് പൊലീസിന് ആശ്രമം കത്തിക്കല്‍ കേസിന്‍റെ സൂചനകൾ ലഭ്യമായത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രകാശ് ഇക്കാര്യങ്ങൾ പങ്കുവെച്ചിരുന്നെന്നും കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനമാണ് സഹോദരന്‍റെ ആത്മഹത്യയ്ക്ക് പിന്നെലെന്നും പ്രശാന്ത് മൊ‍ഴി നല്‍കി. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.

ആശ്രമം കത്തിക്കല്‍ കേസില്‍ സംഘത്തിലുളള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പ്രകാശ് അസ്വസ്ഥനാവുകയായിരുന്നെന്നും പ്രശാന്ത് പറയുന്നു. സംഘത്തിലുണ്ടായിരുന്നവരെ കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

അതേസമയം പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദ ഗിരി മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍തന്നെ ആശ്രമം കത്തിച്ചെന്ന നുണപ്രചരണങ്ങൾക്ക് മറുപടിയാണ് പൊലീസ് അന്വേഷണമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ...

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...