തിമിര  ശസ്ത്രക്രിയയ്ക്ക് പിന്നാലെ 18 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

Date:

Share post:

തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികൾക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

രാജസ്ഥാനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് എസ്എംഎസ് ആശുപത്രി. രാജസ്ഥാൻ സർക്കാരിൻറെ കീഴിലുള്ള ചിരഞ്ജീവി ഹെൽത്ത് സ്കീമിൻറെ ഭാഗമായി ഇവിടെ വച്ച് നടത്തിയ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രോഗികൾ എത്തിയത്.

തങ്ങളുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ഇപ്പോഴും ആശുപത്രി അധികൃതർ ഉറപ്പിച്ച് പറയുന്നത്. പക്ഷേ സംഭവം വിവാദമായതോടെ തങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അറിയിച്ചിട്ടുണ്ട്. ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടതായാണ് എല്ലാവരും പരാതിപ്പെടുന്നത്. ഒന്നിന് പിറകെ ഒന്നായി രോഗികൾ പരാതിയുമായി എത്തുകയായിരുന്നു. പലർക്കും വീണ്ടും ശസ്ത്രക്രിയ നടത്തിയതായാണ് സൂചന. പലരും അസഹനീയമായ കണ്ണ് വേദനയെ തുടർന്നും ആശുപത്രിയിലെത്തി. ഇവരിൽ ചിലർക്ക് മൂന്നാമത്തെ തവണ വരെ ശസ്ത്രക്രിയ നടത്തിയെന്നും പരാതിയുണ്ട്. എങ്കിലും ആർക്കും പോസിറ്റീവായ ഫലം കിട്ടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....