ഓപ്പറേഷൻ അജയ്: ഇസ്രായേലിൽ നിന്ന് നാലാമത്തെ വിമാനവും എത്തി

Date:

Share post:

ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ആരംഭിച്ച ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായി 274 ഇന്ത്യൻ പൗരന്മാരുമായി നാലാം വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ വിമാനമാണിത്. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.45നാണ് വിമാനം പുറപ്പെട്ടത്. ഇതിന് മുമ്പ്, 197 ഇന്ത്യൻ പൗരന്മാരുള്ള മൂന്നാമത്തെ ബാച്ചുമായി ഒരു വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെ പുറപ്പെട്ടിരുന്നു.

ഇസ്രായേലിൽ നിന്നുള്ള മൂന്നാം വിമാനംപുലർച്ചെ 1.15 മണിക്ക് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്. കണ്ണൂർ പുതിയതെരു സ്വദേശി ശില്പ മാധവൻ, കണ്ണൂർ എളയാവൂർ സ്വദേശി കാവ്യ നമ്പ്യാർ, മലപ്പുറം തിരൂർ സ്വദേശി വിശാഖ് നായർ, കൊല്ലം ഉളിയകോവിൽ സ്വദേശി ലക്ഷമി രാജഗോപാൽ, കാസർഗോഡ് തൃക്കരി പൂർ സ്വദേശി സൂരജ് എം. , കണ്ണൂർ പുന്നാട് സ്വദേശി അമൽജിത്ത് , തിരുവനന്തപുരം പുളിയറക്കോണം സ്വദേശി ലിജു വി.ബി , ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ജയചന്ദ്ര മോഹൻ നാരായണൻ ഭാര്യ അനിത കുമാരി ജയചന്ദ്ര മോഹൻ, മകൻ വിഷ്ണു മോഹൻ, ഭാര്യ അജ്ഞന ഷേണായി , ആര്യ മോഹൻ 2 വയസ്സ് , കോട്ടയം പാല സ്വദേശി ലിറ്റോ ജോസ് ഭാര്യ രേഷ്മ ജോസ് , മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അജിത്ത് ജോർജ്ജ് .കൊല്ലം ഓയൂർ സ്വദേശി ശരത്ത് ചന്ദ്രൻ ഭാര്യ നീന പ്രസാദ് പാലക്കാട് ചന്ദ്ര നഗർ സ്വദേശി സിദ്ധാർത്ഥ് രഘുനാഥൻ എന്നിവരാണ് സംഘത്തിലുള്ളത്. പതിനാല് പേർ വിദ്യാർത്ഥികളാണ് .

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....