മൂന്ന് ലക്ഷം വരെ നോർക്ക തരും : ഇപ്പോൾ തന്നെ അപേക്ഷിക്കാം

Date:

Share post:

നോർക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നൽകുന്നത്.

മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നൽകുക. സഹകരണ സംഘങ്ങളുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിൻറെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവർത്തന മൂലധനവും നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ചു വന്നവരായിരിക്കണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിൻറെ മുൻ സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാൽപര്യമുളള ഉൽപാദന, സേവന, ഐ.ടി, തൊഴിൽ സംരംഭങ്ങൾ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മൽസ്യമേഖല, മൂല്ല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സേവന മേഖല, നിർമ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് അല്ലെങ്കിൽ നിലവിലുളള സംരംഭങ്ങൾ മേൽപ്രകാരം തൊഴിൽ ലഭ്യമാകത്തക്കതരത്തിൽ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവർത്തന മൂലധനം നൽകുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ, സംഘത്തിലെ അംഗങ്ങൾ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക.

അപേക്ഷാ ഫോറം നോർക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോർട്ടിൻറെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 2023 സെപ്തംബർ 10 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ, നോർക്ക-റൂട്ട്സ് , നോർക്ക സെൻറർ, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ...

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...