ദുബായില്‍ ഏറ്റവും വിലയേറിയ വില്ല ഇനി മുകേഷ് അംബാനിക്ക് സ്വന്തം

Date:

Share post:

ദുബായില്‍ ആഡംബര വസതി സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. 1353 കോടിയോളം രൂപ ചിലവ‍ഴിച്ച് ഏറ്റവും വിലപിടിപ്പുളള വസതികളിലൊന്നാണ് സ്വന്തമാക്കിയത്. ദുബായ് പാം ജുമൈറയിലാണ് ആഡംബര വില്ല. ദുബൈയിലെ ബിസിനസ് കുടുംബത്തിന്‍റെ പക്കല്‍ നിന്നാണ് വന്‍ തുകയ്ക്ക് അഡംബര വില്ല മുകേഷ് അംബാനി വാങ്ങിയത്.

ദുബായിൽ നടന്ന ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിതെന്നും സൂചനയുണ്ട്. ആഡംബര വസതികൾ വാങ്ങുന്നതില്‍ ഉണ്ടായിരുന്ന സ്വന്തം റെക്കോർ‍ഡാണ് അംബാനി തിരുത്തിയതെന്നും മാധ്യമ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ക‍ഴിഞ്ഞ ഓഗസ്റ്റിൽ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ 650 കോടി രൂപ ചെലവഴിച്ച് താമസമന്ദിരം വാങ്ങിയതിന്ന പിന്നാലെയാണ് വീണ്ടും ഒന്നുകൂടി സ്വന്തമാക്കിയത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അംബാനി കുടുംബം സ്വത്തുക്കൾ സ്വന്തമാക്കുന്നുണ്ട്. യുഎസിസും യുകെയിലും മുകേഷ് അംബാനിയ്ക്ക് സ്വത്തുക്കൾ ഉണ്ട്. ലോകത്തെ പ്രധാന ആഡംബര നഗരമായി ദുബായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. അംബാനി കുടുംബത്തിന്‍റെ മുംബൈയിലെ 27 നില വീടും അത്യാഡംബരങ്ങൾ നിറഞ്ഞതാണ്. അതേസമയം ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പാണുണ്ടാകുന്നതെന്ന് ലാന്‍റ് റവന്യൂ വകുപ്പും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ...

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...