കായികരംഗത്ത് വര്‍ദ്ധിച്ചുവരുന്ന വാതുവയ്പ്പും ഉത്തേജന മരുന്നുപയോഗവും തടയാന്‍ ആഗോള കൂട്ടായ്മയെന്ന് ഇന്റർപോളിന്റെ മാച്ച്-ഫിക്സിംഗ് ടാസ്ക് ഫോഴ്സിന്റെ (ഐഎംഎഫ്ടിഎഫ്) തീരുമാനം. മെയ് 10 മുതല്‍ 12 വരെ യുഎഇയില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ. മത്സരങ്ങളിലെ കൃത്രിമത്വം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ സമന്വയിപ്പിക്കാനുള്ള ആഹ്വാനത്തോടെയാണ് യോഗം സമാപിച്ചത്.
കായിക രംഗത്തും സാമ്പത്തീക കുറ്റകൃത്യങ്ങൾ വര്‍ദ്ധിക്കുകയാണ്.ക്രിമിനൽ ഓർഗനൈസേഷനുകൾ വാതുവെപ്പിലും സ്പോർട്സ് മാർക്കറ്റുകളിലും കൂടുതലായിപ്രവർത്തിക്കുന്നെന്നും യോഗം വിലയിരുത്തി. ആഗോളതലത്തില്‍ സഹകരണം ഉറപ്പാക്കുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ദേശീയ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുന്നതിനെപ്പറ്റിയും യോഗം ചർച്ച ചെയ്തു. കായിക മേഖലയുമായി ബന്ധപ്പെട്ട് സ്വീകരിക്കാവുന്ന നൂതന സാങ്കേതികവിദ്യ, ബിഗ് ഡാറ്റ, സോഷ്യൽ മീഡിയ സാധ്യതകളെ ക്കുറിച്ചും വിദഗ്ധർ ചർച്ച ചെയ്തു.
മൂന്ന് ദിവസത്തെ മീറ്റിംഗിൽ, നിയമപാലകർ, പൊതു അധികാരികൾ, കായിക ഫെഡറേഷനുകൾ, ഉത്തേജക വിരുദ്ധ സംഘടനകൾ, വാതുവെപ്പ് നിരീക്ഷണ സേവനങ്ങൾ എന്നിവയെ പ്രതിനിധീകരിച്ച് 50 രാജ്യങ്ങളിൽ നിന്നുള്ള ഇന്റലിജൻസ് സ്പെഷ്യലിസ്റ്റുകളാണ് പങ്കെടുത്തത്. ഇന്റർപോളിന്റെ പുതുതായി രൂപീകരിച്ച ഫിനാൻഷ്യൽ ക്രൈം ആൻഡ് ആന്റി കറപ്ഷൻ സെന്റർ (IFCACC) ന് കീഴിൽ നടന്ന ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു ഇത്.