ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയാണ് ബിബിസിയുടെ ഇന്ത്യ: ദ് മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969ലെ കലാപവും നടുക്കുന്ന ഓര്‍മയാണെങ്കിലും അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടെന്തുണ്ടായി. അവരത് അര്‍ഹിക്കുന്നുവെന്ന തരത്തില്‍ സമൂഹം നിശബ്ദമായിരുന്നുവെന്ന് മല്ലിക സാരാഭായ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി ബിബിസി ഡോക്യുമെൻ്ററി മുംബൈ TISS ൽ ഇന്ന് പ്രദർശിപ്പിക്കും. പ്രോഗ്രസീവ് സ്റ്റുഡൻ്റ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ വൈകിട്ട് 7 മണിക്കാണ് പ്രദർശനം. അനുമതി നിഷേധിച്ചും നടപടി ഉണ്ടാകുമെന്നറിയിച്ചും TISS രജിസ്ട്രാർ ഉത്തരവിറക്കി. ഡൽഹി , അംബേദ്ക്കർ, JNU, ജാമിയ , കൊൽക്കൊത്ത പ്രസിഡൻസി സർവകലാശാലകളിലെ പ്രദർശനം സംഘർഷത്തിലാണ് കലാശിച്ചത്. ഡോക്യുമെൻ്ററിയോ ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര നടപടി തുടരുന്നതിനാൽ സമൂഹ മാധ്യമ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.