ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. കെ.എം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാകമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി പറഞ്ഞു.
തന്റെ പ്രവർത്തന മേഖലയിൽ നേട്ടമുണ്ടാക്കിയ വീണാ ജോർജിനെപ്പോലെ ഒരു വനിതയെ വളരെ അശ്ലീലകരമായ പദങ്ങൾ ഉപയോഗിച്ചാണ് കെ.എം. ഷാജി അഭിസംബോധന ചെയ്തത്. ഇത്തരം രാഷ്ട്രീയ അശ്ലീലപ്രസംഗങ്ങൾ നടത്തുന്ന കെ.എം. ഷാജിയെപ്പോലെയുള്ളവരെ ഒറ്റപ്പെടുത്തണമെന്നും പ്രസംഗം തീർത്തും അധിക്ഷേപകരമാണെന്നും വനിതാകമ്മീഷൻ വിലയിരുത്തി.