ഇന്ന് തൃശൂർ പൂരം. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയതോടെ ഇന്നലെ പൂരവിളംബരം തുടങ്ങിയിരുന്നു. വടക്കുംനാഥനെ വലംവെച്ച് നെയ്തലക്കാവിലമ്മ എത്തി. ചടങ്ങിന് സാക്ഷിയാകാൻ നൂറുകണക്കിനാളുകൾ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തി.
ഇന്ന് രാവിലെ നെയ്തലക്കാവ് ഭഗവതിയെ എറണാകുളം ശിവകുമാറെന്ന കൊമ്പൻ തിടമ്പേറ്റി കുറ്റൂർ ദേശത്ത് നിന്നിറങ്ങി. വാദ്യഘോഷ അകമ്പടിയോടെയാണ് നെയ്തലക്കാവ് ഭഗവതി എത്തിയത്. മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്കെത്തി അവിടെനിന്നും പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലേക്ക്. എറണാകുളം ശിവകുമാറിന്റെ പുറത്തേറി നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തുറന്നു ദേശം പൂരത്തിന്റെ വിളംബരമറിയിക്കുകയായിരുന്നു.
തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കയറുന്നതോടെ പൂരത്തിന് തുടക്കമാകും. തൃശ്ശൂർ നഗരം പൂരാവേശത്തിൽ നൃത്തമാടും.