മാനന്തവാടി എംഎൽഎയായ ഒ.ആർ. കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ച കെ.രാധാകൃഷ്ണന് പകരമാണ് കേളു മന്ത്രിയാകുന്നത്. പട്ടികജാതി പട്ടിക വർഗ വികസന വകുപ്പാണ് കേളു കൈകാര്യം ചെയ്യുക.
അതേസമയം, രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെൻ്ററി കാര്യം എം.ബി. രാജേഷിനും വിഭജിച്ചു നൽകി. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവുമാണ് ഒ.ആർ. കേളു.