അക്ഷര മുത്തശ്ശി വിടവാങ്ങി. അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്ത്യായനിയമ്മ (101) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാർത്ത്യായനിയമ്മ അമ്മ.
2017-ൽ 40,000 പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2018-ലെ നാരീശക്തി പുരസ്കാര ജേതാവുകൂടിയാണ് ഈ അക്ഷര മുത്തശ്ശി. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡൽഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് കാർത്ത്യായനിയമ്മ നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ
ശ്രദ്ധിക്കപ്പെട്ടിരുന്നു.