കെഎസ്ആർടിസി ബസിൽ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദർശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലായിരുന്നു അതിക്രമം. സംഭവത്തിൽ കന്യാകുമാരി സ്വദേശിയായ രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യം ചെയ്തിരുന്നതായും തിരുവനന്തപുരത്ത് എത്തിയപ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
ബസിൽവെച്ച് യുവതി ബഹളം വെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.