രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി വിജയ്; ആരാധകസംഘടനയായ ‘വിജയ് മക്കൾ ഇയക്ക’ത്തെ പാർട്ടിയാക്കാൻ തീരുമാനം

Date:

Share post:

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രഖ്യാപനം നടത്താനൊരുങ്ങി നടൻ വിജയ്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്ക് സമീപം പനയൂരിൽ ചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചു.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിലപാട് സംബന്ധിച്ചും യോ​ഗത്തിൽ ചർച്ചകൾ നടന്നു. പാർട്ടി രൂപവത്കരണ ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളും പങ്കെടുത്തിരുന്നു.

വിജയ് മക്കൾ ഇയക്കത്തിന് നിലവിൽ തമിഴ്‌നാട്ടിൽ താലൂക്ക് തലങ്ങളിലെ സംഘടനകൾക്ക് പുറമെ ഐ.ടി, അഭിഭാഷക, മെഡിക്കൽ രംഗത്തും പോഷകസംഘടനകളുമുണ്ട്. സിനിമകളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ വിജയ് ശക്തമായ പ്രതിഷേധം നേരിട്ടതിനാൽ ബി.ജെ.പി അനുകൂലനിലപാടെടുക്കാനുള്ള സാധ്യത വിരളമാണ്. അതോടൊപ്പം മുമ്പ് കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇവരോട് എന്ത് നിലപാടെടുക്കുമെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...