കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക് നൽകി. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകി. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ നിർദ്ദേശം വന്നതോടെ രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രാജ്യസഭയിലെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് മുക്താർ അബ്ബാസ് നഖ്വിയുടെ രാജി. ഉപരാഷ്ട്രപതി സ്ഥാനത്തെയ്ക്ക് നഖ്വിയെ പരിഗണിക്കുന്നതായാണ് വിവരം.
രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താര്‍ അബ്ബാസ് നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍ സി പി സിംഗിൻ്റേയും കാലാവധി ഇന്ന് അവസാനിച്ചു.