ഇന്ത്യയുടെ ഐക്യത്തിന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര: മറ്റന്നാൾ കേരളത്തിലെത്തും

Date:

Share post:

രാജ്യത്തെ ഐക്യപ്പെടുത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്ര ഇന്ന് നാഗർകോവിലിൽ . പുളിയൂർകുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടയാത്ര . ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിപ്പിക്കുമെന്നാണ് വിവരം. മറ്റന്നാൾ ആണ് യാത്ര കേരളത്തിലേക്ക് പ്രവേശിക്കുക.നിരത്തുകളിൽ തിങ്ങിക്കൂടുന്ന ജനക്കൂട്ടം യാത്രയ്ക്ക് ഗംഭീര വരവേൽപ്പാണ് നൽകുന്നത്.

150 ദിവസം കൊണ്ട് ഹോട്ടലുകളിൽ പോലും താമസിക്കാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര മുന്നേറുന്നത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള യാത്രാ അംഗങ്ങൾക്കെല്ലാം താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിലായാണ്. ഭക്ഷണം കഴിക്കുന്നത് വഴിയോരത്താണ്. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇപ്രകാരം ആയിരിക്കും.

കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ ആയിരുന്നു തുടക്കം. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും രാഹുൽ ഗാന്ധി പതാക ഏറ്റുവാങ്ങിയതോടെയാണ് 150 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് തുടക്കമായത്.

ശ്രീ പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി കന്യാകുമാരിയിലെത്തി. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നവോത്ഥാനത്തിൻ്റെ നിമിഷമാണെന്ന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയിൽ വായിക്കുകയും ചെയ്തു. ഈ യാത്ര കോൺഗ്രസിൻ്റെ ഉയിർത്തെഴുന്നേൽപ്പ് ആകുമെന്ന പ്രതീക്ഷയും സോണിയ ഗാന്ധി പങ്കുവെച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. മുതിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങൾ പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോൾ ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികളും സംഘടിപ്പിക്കും.

രാജ്യത്ത് ഐക്യം ഉറപ്പിക്കാൻ ല്കഷ്യമിട്ടുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്.എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽപെട്ട ആളുകളും യാത്രയുടെ ഭാഗമാകും.കോൺഗ്രസിലെ പ്രത്യേകം തെരഞ്ഞെടുത്ത നേതാക്കളാണ് രാഹുലിനൊപ്പം സ്ഥിരാംഗങ്ങളായി 3500 കിലോമീറ്റർ പദയാത്രയിൽ ഒപ്പം ചേരുന്നത്.

ദേശീയതലത്തിൽ തുടർച്ചയായുണ്ടാകുന്ന തോൽവി, സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്ന സാഹചര്യം, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ വരെ പാ‍ർട്ടി വിടുന്ന സ്ഥിതി തുടങ്ങി കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ജോഡോ യാത്ര നയിക്കുന്നത്. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30ന് കശ്മീരിലാണ് യാത്ര സമാപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...