അമ്പത് വര്‍ഷം നീണ്ട സേവനവും കഠിനാധ്വാനവും കണക്കിലെടുത്ത് യുഎഇ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈത്തിയ്ക്ക് ആദരം രാജ്യത്തിന്‍റെ ആദരം. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് സായിദ് മിലിട്ടറി ഓർഡർ നൽകി ആദരിച്ചത്.
സായുധ സേന ഏകീകരണ കരാറിൽ ഒപ്പുവെക്കുന്നതിന് സാക്ഷ്യം വഹിച്ച ചരിത്ര മന്ദിരമായ അബു മുറൈഖയിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹുമതി കൈമാറി. രാഷ്ട്രത്തെ സേവിക്കുന്നതിൽ റുമൈത്തിയുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു.
നേതൃത്വത്തിലും ആസൂത്രണത്തിലും അൽ റുമൈതി ഒരു മാതൃകയാണെന്നും അദ്ദേഹത്തിന്റെ അൻപത് വർഷത്തെ പകരം വയ്ക്കാനില്ലാത്ത സൈനിക ജീവിതത്തിൽനിന്ന് നിരവധി തലമുറകൾ പാഠം പഠിച്ചിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. തന്റെ സ്ഥാപനത്തിന് ഉൾക്കൊള്ളുന്ന മഹത്തായ അർത്ഥങ്ങൾക്കും മൂല്യങ്ങൾക്കുമുള്ള ആദരവാണ് അല്‍ റുമൈത്തിയ്ക്ക് നല്‍കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ആദരവിന് അല്‍ റുമൈത്തിയും നന്ദി രേഖപ്പെടുത്തി. രാജ്യത്ത് വിശ്വസ്തത, സഹവര്‍ത്തിത്വം, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരാണ് യുഎഇ ഭരണാധാരികളെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ത്ഥ്യവും അദ്ദേഹം വ്യക്തമാക്കി.