വിലക്കയറ്റത്തിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

Date:

Share post:

രാജ്യത്തെ വിലക്കയറ്റത്തിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ ഇന്ന്. രാജ്യ തലസ്ഥാനത്തും സംസ്ഥാന കേന്ദ്രങ്ങളിലുമാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ എംപിമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. വിലക്കയറ്റ വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് മന്ത്രി നൽകിയത് എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്ന് നടത്താനിരുന്ന സമരപരിപാടികൾ മാറ്റിവച്ചു. ഡൽഹിയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികൾ കാരണം കനത്ത സുരക്ഷാ സംവിധാനമാണ് ഇതിനകം തന്നെ പൊലീസ് എല്ലാ മേഖലയിലും ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് നൽകിയ അപേക്ഷ ഡൽഹി പൊലീസ് തള്ളിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എംപിമാർ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്നത്തെ വിവിധ സമരപരിപാടികളുടെ ഭാഗമാകും.

പാർലമെന്റിലും ഇന്ന് വിഷയം ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിലക്കയറ്റ വിഷയത്തിൽ രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകി. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന് എതിരായ അടിയന്തര പ്രമേയ നോട്ടീസും കോൺഗ്രസിന്റെതായി ഇന്ന് ഇരുസഭകളിലും എത്തും. സഭ നിർത്തിവെച്ച് ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്താനാണ് ഇന്ന് പാർലമെന്റിൽ കോൺഗ്രസിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...

അർധരാത്രിക്ക് ശേഷം യാത്ര സൗജന്യം; അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക് നിരക്കിൽ മാറ്റം

ടാക്സ് നിരക്കിൽ മാറ്റം വരുത്താനൊരുങ്ങി ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി. 2025 ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ടാക്സ്...