പഠനത്തോടൊപ്പം ജോലി കേരളത്തിൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി

Date:

Share post:

വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കുന്ന പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ തലത്തിൽ ഇതിനുളള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇക്കാര്യത്തിൽ ഉൽക്കണ്‌ഠയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉപരിപഠനത്തിന്‌ ധാരാളം വിദ്യാർഥികൾ വിദേശത്തേക്ക് ചേക്കേറുന്ന കാലമാണിത്. സമാനമായി ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം കേരളത്തിൽ നടപ്പാക്കുമെന്നും വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൻ്റെ പുതിയ എപ്പിസോഡിലാണ് മുഖ്യമന്ത്രി പദ്ദതിയെപ്പറ്റി വിശദീകരിച്ചത്.

കേരളത്തിൽനിന്ന്‌ നാലു ശതമാനം വിദ്യാർഥികൾ വർഷംതോറും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിൽ പോകുന്നെന്നാണ് കണക്കുകൾ. മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിലധികമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയാണ്‌ സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.പഠനത്തോടൊപ്പം ജോലി, തൊഴിൽ നൈപുണ്യ വികസനം എന്നീ ആശയങ്ങൾ ഏറെ ഗൗരവമായാണ്‌ സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....