യു.എ.ഇയിലേക്ക് 75,000 ടൺ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ അനുമതി നൽകി ഇന്ത്യ

Date:

Share post:

75,000 ടൺ ബസ്മതി ഇതര വെള്ള അരി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി കേന്ദ്രം. യുഎഇയിലേക്കുള്ള അരിയുടെ കയറ്റുമതി നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു. കഴിഞ്ഞ മാസം ഭൂട്ടാൻ, മൗറീഷ്യസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി അനുവദിക്കാൻ രാജ്യം തീരുമാനിച്ചിരുന്നു.

ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെയും മൺസൂണിലെ വിളവ് കുറഞ്ഞതിന്റെയും ഭാഗമായി ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ജൂലൈയിലാണ്, ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നുവെങ്കിലും മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയെ സമീപിച്ചാൽ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

79,000 മെട്രിക് ടൺ ബസുമതി ഇതര വെള്ള അരി ഭൂട്ടാനിലേക്കും 50,000 ടൺ സിംഗപ്പൂരിലേക്കും 14,000 ടൺ മൗറീഷ്യസിലേക്കും കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...

അർധരാത്രിക്ക് ശേഷം യാത്ര സൗജന്യം; അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക് നിരക്കിൽ മാറ്റം

ടാക്സ് നിരക്കിൽ മാറ്റം വരുത്താനൊരുങ്ങി ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി. 2025 ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ടാക്സ്...

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...