‘ചെകുത്താന്റെ’ വീട്ടിൽ കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസ്

Date:

Share post:

യൂട്യൂബ് വ്ളോ​ഗറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസ്. ചെകുത്താൻ എന്ന പേരിൽ വ്ളോ​ഗ് ചെയ്യുന്ന അജു അലക്‌സിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് കേസ്. അജുവിന്റെ സുഹൃത്ത്‌ അബ്ദുൽ ഖാദർ ആണ് പരാതിക്കാരൻ.

ആറാട്ട് അണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയെയും കൊണ്ടാണ് ബാല തൻറെ റൂമിൽ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകൾ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു. തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലെ വിരോധമാണ് ബാല വീട്ടിൽ വന്ന് ഭീഷണപ്പെടുത്താൻ കാരണമെന്നാണ് എഫ്ഐആർ.

“നടൻ ബാല ഞാൻ താമസിക്കുന്ന റൂമിൽ വന്നു. ഞാൻ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എൻറെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ​ഗുണ്ടകൾ ഉണ്ടായിരുന്നു. ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാൻ വന്നതാണ്. സന്തോഷിൻറെ മൊബൈലിൽ നിന്നാണ് പിന്നീട് ഇവർ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കൈയിലാണെന്ന് തോന്നുന്നു. ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാൻ ഒരു ട്രോൾ വീഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോൾ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്”, അജു അലക്സ് പ്രതികരിച്ചു.

എന്നാൽ മോശമായി വ്ളോഗ് ചെയ്യരുതെന്ന് പറയാനാണ് അജുവിന്റ ഫ്ലാറ്റിൽ പോയതെന്നാണ് ബാലയുടെ പ്രതികരണം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല പ്രതികരിച്ചു. അജുവിൻറെ മുറിയിൽ എത്തിയ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത് എന്നും ചെറിയ കുട്ടികളെ ഓർത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...

4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ...