പെലെ മടങ്ങി; ആരവങ്ങളില്ലാത്ത ലോകത്തേക്ക്

Date:

Share post:

ഫുട്ബോളിന് പകരംവയ്ക്കാനില്ലാത്ത ഇതിഹാസം പെലെ വിടവാങ്ങി. അർബുദത്തെ തുടർന്ന്‌ സാവോപോളോയിലെ ആൽബർട്ട്‌ ഐൻസ്‌റ്റീൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വ്യാ‍ഴാ‍ഴ്ച അര്‍ദ്ധരാത്രിയാണ് അന്ത്യം. 82 വയസ്സായിരുന്നു. എഡ്‌സൺ അരാന്റസ്‌ ഡൊ നാസിമെന്റൊ പിന്നീട് പെലെ എന്ന് അറിയപ്പെടുകയായിരുന്നു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനിയിരുന്നു പെലെ.

രണ്ട് പതിറ്റാണ്ടിലധികം കളിക്കളം അടക്കിവാ‍ഴുകയും കിരീടങ്ങളും റെക്കോര്‍ഡുകളും സ്വന്തം പേരില്‍ എ‍ഴുതിച്ചേര്‍ക്കുകയും ചെയ്ത ഇതിഹാസമാണ് മറഞ്ഞത്. 1957ൽ രാജ്യത്തിനായി അരങ്ങേറ്റം. പിന്നീട് 1958, 1962, 1970 വര്‍ഷങ്ങളില്‍ പെലെ ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകൾ നേടി. രാജ്യത്തിനായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകൾ എന്ന റെക്കാര്‍ഡ്. 1971ലാണ് ദേശീയ ടീമിനായി അവസാനം മത്സരിച്ചത്. ഇതിനിടെ 1363 കളിയിലായി പെലെ നേടിയത് 1284 ഗോളുകളെന്നതും ചരിത്രം.

ക്ലബ്ബ് ഫുട്ബോളിൽ സാന്റോസിലായിരുന്നു പെലെ ഏറെക്കാലം കളിച്ചത്. 1956 മുതൽ 1974വരെയുളള കാലത്ത് 638 മത്സരങ്ങളിൽ നിന്ന് ക്ളബ്ബിനായി നേടിയത് 619 ഗോളുകൾ.
സാവോപോളോയിലെ തെരുവുകളിൽ നിന്നാണ് പെലെ ഫുട്ബോളിന്‍റെ നെറുകയിലെത്തിയത്. രണ്ടായിരത്തിൽ ഫിഫ നൂറ്റാണ്ടിന്റെ താരമായി പെലെയെ തെരഞ്ഞെടുത്തിരുന്നു.

80-ാം പിറന്നാൾ ലോകം ആഘോഷത്തോടെയാണ് കൊണ്ടാടിയത്. പ്രായത്തിന്റെ അവശതളും രോഗവും പെലെയെ തളര്‍ത്തിയെങ്കിലും ഖത്തര്‍ ലോകകപ്പ് നേടിയ മെസ്സിക്കും അര്‍ജന്‍റീനയ്ക്കും പെലെ ആശംസകൾ അറിയിച്ചിരുന്നു. ഖത്തര്‍ ലോകകപ്പിനിടെയാണ് രോഗം ഗുരുതരമായി പെലെ ആശുപത്രിയായത്.കുടലിനെ ബാധിച്ച അർബുദം പിന്നീട് കരളിലും ശ്വാസകോശത്തിലും ബാധിച്ചിരുന്നു. ഒരുവർഷമായി ആശുപത്രിയും വീട്ടിലുമായി കഴിയവേയാണ്‌ മരണം. ഇതിഹാസം വിടപറയുമ്പോൾ ഫുട്ബോൾ ലോകം നിശ്ചലമാവുകയാണ്. ആദരാഞ്ജലികൾ അര്‍പ്പിച്ച്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...