സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ജൂ​ൺ ഒ​ന്നു​മു​ത​ൽ വി​സ​യി​ല്ലാ​തെ സിം​ഗ​പ്പൂ​രി​ലെ​ത്താം

Date:

Share post:

സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ജൂ​ൺ ഒ​ന്നു​മു​ത​ൽ വീസ​ഇല്ലാ​തെ സിം​ഗ​പ്പൂ​രി​ലേക്ക് യാത്ര ചെയ്യാം. സൗ​ദി പാ​സ്പോ​ർ​ട്ടു​ള്ള​വ​രെ വീസ നടപടികളിൽ നിന്ന് ഒ​ഴി​വാ​ക്കി​യ​താ​യി റിയാദിലെ സിം​ഗ​പ്പൂ​ർ എം​ബ​സി​ അറിയിച്ചു. ഈ വർഷം ജൂ​ൺ ഒ​ന്നു​മു​ത​ൽ സിംഗപ്പൂരിലെത്താൻ സൗ​ദി പൗരന്മാർ എൻട്രി വീസയ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അതേസമയം സൗ​ദി ന​യ​ത​ന്ത്ര പാ​സ്‌​പോ​ർ​ട്ടു​ക​ൾ കൈവശമുഉ​ള്ള​വ​ർ ഒഴി​കെ മ​റ്റ് സൗ​ദി പൗരന്മാർ ജൂ​ൺ ഒ​ന്നി​നു​മു​മ്പ് സിം​ഗ​പ്പൂ​രി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെങ്കി​ൽ എ​ൻ​ട്രി വി​സ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എംബസി പുറത്ത് വിട്ട പ്ര​സ്താ​വ​നയിൽ പറയുന്നു. സിം​ഗ​പ്പൂ​ർ വീസ ആവശ്യകതകളി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പാസ്പോർട്ടുകളാണ് നയതന്ത്ര പാസ്പോർട്ടുകൾ.

അതേസമയം എ​ൻ​ട്രി വീസ ല​ഭി​ക്കു​ക​യോ വീസ​യ്ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​പ്പെ​ടു​ക​യോ ചെ​യ്ത​വ​ർ​ക്ക് ഫീ​സ് തി​രി​കെ നൽകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വേണ്ടി സൗ​ദി-​സിം​ഗ​പ്പൂ​ർ ക​മ്മി​റ്റി ന​വം​ബ​റി​ൽ സിം​ഗ​പ്പൂ​രി​ൽ ര​ണ്ടാ​മ​ത് യോ​ഗം ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഗ​താ​ഗ​ത​മ​ന്ത്രി സാ​ലി​ഹ് അ​ൽ ജാ​സ​റാ​ണ് യോ​ഗ​ത്തി​ലേക്കുള്ള സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തെ നയിച്ചത്.

ച​ര​ക്കു​നീ​ക്കം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഊർജം, വ്യ​വ​സാ​യം, ഗ​താ​ഗ​തം, ഡി​ജി​റ്റ​ൽ സമ്പ​ദ്‌​വ്യ​വ​സ്ഥ, നി​ക്ഷേ​പ​വും സാ​മ്പ​ത്തി​ക​വും, സം​സ്‌​കാ​രം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളെ​ കുറി​ച്ചും ഇ​രു​പ​ക്ഷ​വും അ​ന്ന് ച​ർ​ച്ച ചെ​യ്തി​രു​ന്നു. കൂടാതെ സിം​ഗ​പ്പൂ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ചേംബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടുത്ത് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ര​ണ്ട് ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊ​സോ​വോ, അ​ൽ​ബേ​നി​യ, മോ​ണ്ടി​നെ​ഗ്രോ, ക​സാ​ഖിസ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും നേരത്തേ സൗ​ദി പാ​സ്പോ​ർ​ട്ടു​ള്ള​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​സ ആ​വ​ശ്യ​മി​ല്ലെ​ന്ന തീ​രു​മാ​നം എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...