ക്ലൗഡ് സീഡിംഗ്, കിംവദന്തികൾ നിഷേധിച്ച് യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി

Date:

Share post:

എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ലൗഡ് സീഡിംഗ് കിംവദന്തികൾ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). ഈ കാലയളവിൽ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾക്കായി പൈലറ്റുമാരെ അയച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതായി കാലാവസ്ഥാ വിദഗ്‌ദ്ധൻ അറിയിച്ചു.

രാജ്യത്തുടനീളം പേമാരി ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളൊന്നും നടത്തിയിട്ടില്ല എന്ന് എൻസിഎമ്മിലെ ഡോ അഹമ്മദ് ഹബീബ് അറിയിച്ചു. രാജ്യം വർഷം മുഴുവനും ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എങ്കിലും ശക്തമായ കൊടുങ്കാറ്റുകളുടെ സമയത്തോ അല്ലെങ്കിൽ മിന്നലിന് ഉയർന്ന അപകടസാധ്യതയുള്ളപ്പോഴോ അത്തരത്തിലുള്ള എല്ലാ ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇത് പ്രാഥമികമായി സുരക്ഷാ ആശങ്കകളും പ്രായോഗിക പരിമിതികളും മൂലമാണെന്നും എൻസിഎം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...