യുഎഇയിലെ ദിബ്ബ മേഖലയിൽ ബുധനാഴ്ച 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം). ഫുജൈറയിൽ രാവിലെ 6.18 ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു.
പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു.
നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. യു.എ.ഇ നിവാസികൾക്ക് ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു.