അബ്ദുൾറഹ്മാൻ മുഹമ്മദ് അൽ ഹമ്മദിയെ നീതിന്യായ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.
അൽ ഹമ്മദി 2015 മുതൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.
ADNOC ഗ്രൂപ്പിലും അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്വകാര്യ വകുപ്പിലും അദ്ദേഹം നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അൽ ഹമ്മാദി യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് എക്സിക്യൂട്ടീവ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ നേടിയിട്ടുണ്ട്.