ലോകത്തിലെ ഏറ്റവും മികച്ച 300 സർവകലാശാലകളിൽ ഇടം പിടിച്ച് യുഎഇയിലെ രണ്ട് യൂണിവേഴ്സിറ്റികൾ. അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റിയും അൽഐനിലെ യുഎഇ യൂണിവേഴ്‌സിറ്റിയുമാണ് നേട്ടം സ്വന്തമാക്കിയത്. 41.6 സ്‌കോറുമായി ഖലീഫ യൂണിവേഴ്സിറ്റി 230ാം സ്ഥാനത്തും 35.9 സ്‌കോറുമായി യുഎഇ യൂണിവേഴ്സിറ്റി 290–ാം സ്ഥാനത്തുമാണുള്ളത്.
അതേസമയം യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയത്. യുകെയിലെ ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളും യുഎസിലെ ഹാർവാഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റികളുമാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റു സർവകലാശാലകൾ.