ദുബായിൽ പുതിയതായി ആരംഭിക്കുന്ന രണ്ട് ടോൾ ഗേറ്റുകൾ നവംബറിൽ പ്രവർത്തനമാരംഭിക്കും. ടോൾ ഗേറ്റ് ഓപ്പറേറ്ററായ പിജെഎസ്‌സി (സാലിക്) കമ്പനി കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാകുന്നത്. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ ഗേറ്റുകൾ സ്ഥാപിക്കുക.
പ്രധാന റൂട്ടുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും പുതിയ ടോൾ ഗേറ്റുകൾ സാഹിയിക്കുമെന്നാണ് നിഗമനം. ഇതിനായി ദുബായ് ഗതാഗത വകുപ്പ് സാലിക് കമ്പനിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു.
ഇതോടെ സാലികിന്റെ ദുബായിലെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം പത്താകും. അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റുകൾ നിലവിലുള്ളത്.
സാലിക് ഗേറ്റുകളിൽ നാല് ദിർഹമാണ് ഈടാക്കുക.പുതിയ ഗേറ്റുകൾ ആരംഭിക്കുന്നതോടെ സാലികിൻ്റെ വാർഷിക വരുമാനം വർദ്ധിക്കുമെന്ന് കമ്പനി സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc