അബുദാബിയിലെ സ്കൂളുകളിൽ 2023 – 2024 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് 3.94 ശതമാനം വരെ വർധിപ്പിക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് അനുമതി നൽകി. വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് വദ്ധനവ്.
മൂന്ന് വർഷത്തിന് ശേഷമാണ് ഫീസ് വർദ്ധന നടപ്പാക്കുന്നുത്. സ്റ്റാറ്റിസ്റ്റിക്സ് സെൻ്റർ അബുദാബി (എസ്സിഎഡി), വ്യക്തിഗത സ്കൂളുകളുടെ ഇർതിഖാ പരിശോധന സ്കോറുകൾ എന്നിവയുമായി സഹകരിച്ചാണ് വിദ്യാഭ്യാസ ചെലവ് സൂചിക പ്രധാനമായും കണക്കാക്കുന്നത്. 2021 – 2022അധ്യയന വർഷത്തിൽ ‘മികച്ച’ റാങ്ക് നേടിയ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷത്തിൽ പരമാവധി 3.94 ശതമാനം വരെ ഫീസ് വർധിപ്പിക്കാനുള്ള അനുവാദമുണ്ട്
അതേസമയം ‘വളരെ നല്ലത്’ എന്ന റേറ്റിംഗ് നേടിയ സ്കൂളുകൾക്ക് 3.38 എന്ന നിരൽ ഫീസ് വർദ്ധിപ്പിക്കാം.’നല്ലത്’ എന്ന് റേറ്റുചെയ്ത സ്കൂളുകൾക്ക് 2.81 ശതമാനം വരെ വർദ്ധനവ് ബാധക്കാനാകും. അതേസമയം ‘സ്വീകാര്യമായത്’, ‘ദുർബല’, ‘വളരെ ദുർബ്ബല’ എന്നീ റേറ്റിംഗ് വിഭാഗത്തിൽപ്പെട്ട സ്കൂളുകൾക്ക് പരമാവധി 2.25 ശതമാനം മാത്രമേ വർദ്ധനവ് അനുവദിക്കൂ. ഏറ്റവും പുതിയ പരിശോധനാ ഫലങ്ങൾ അനുസരിച്ച്, 11 സ്കൂളുകൾ ‘മികച്ചത്’ പട്ടികയിൽ എത്തിയപ്പോൾ 37 ‘വളരെ നല്ലത്’ വിഭാഗത്തിൽ ഉൾപ്പെട്ടു.