യുഎഇ വിഭാവനം ചെയ്യുന്നത് ജനസംഖ്യയിലെ ദേശീയതാവൈവിധ്യം

Date:

Share post:

ലോകമെങ്ങുനിന്നുമുളള തൊഴിൽ വിദഗ്ദ്ധരേയും നിക്ഷേപകരേയും സ്വാഗതം ചെയ്യുന്ന യുഎഇ ലക്ഷ്യം വയ്ക്കുന്നത് ദേശീയതയുടെ അടിസ്ഥാനത്തിൽ ജനസംഖ്യയിലെ വൈവിധ്യവത്കരണം. രാജ്യത്തെ ജനസംഖ്യാനിരക്ക് ക്രമീകരണവുമായി ബന്ധപ്പെട്ടാണ് നീക്കങ്ങൾ. ഇതിൻ്റെ ഭാഗമായി രാജ്യത്തെ വിസ ചട്ടങ്ങളിൽ വരുത്തിയ പൊതുവായ മാറ്റങ്ങൾ കർക്കശ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് യുഎഇ.

രാജ്യത്തെ ജീവനക്കാരുടെ സാംസ്കാരിക പശ്ചാത്തലം, തൊഴിലവസരങ്ങളുടെ തുല്യത, യുഎഇ പൗരന്മാരുടെ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ രീതി പ്രാബല്യത്തിലാക്കുന്നത്. നിശ്ചിത ശതമാനത്തിന് അനുസൃതമായ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കുന്നതോടെ ദേശീയതാ വൈവിധ്യം കൈവരിക്കാനാകുമെന്നാണ് നിഗമനം.

യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരിൽ 20 ശതമാനം വെത്യസ്ത രാജ്യങ്ങളിൽ നിന്നുളളവരാകണമെന്നാണ് പ്രധാന നിർദ്ദേശം. കമ്പനികളിൽ ഓരേ രാജ്യക്കാരുടെ എണ്ണം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ പുതിയ നിയമങ്ങൾ ഇതര രാജ്യങ്ങളിലെ പൌരൻമാരാണെന്ന് ഉറപ്പാക്കേണ്ടിവരും. അതേസമയം ഫ്രീസോൺ കമ്പനികൾ, ഗാർഹികത്തൊഴിലാളികൾ, നിക്ഷേപകർ, സന്ദർശനത്തിനു മാത്രമായി വിസിറ്റ് വിസയെ ടൂറിസ്റ്റ് വിസയൊ എടുക്കുന്നവർ എന്നിവർക്കൊന്നും ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ ബാധകമല്ല.

നിബന്ധനകൾക്ക് വിരുദ്ധമായി ഒരേ രാജ്യക്കാരുടെ വിസ അപേക്ഷകൾ എത്തിയാൽ നിശ്ചിത എണ്ണത്തിൽ കവിഞ്ഞുളളതിന് അധികൃതൻ അനുമതി നൽകുകയില്ല. എന്നാൽ ഏതെങ്കിലും വിധത്തിലുളള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും നിലവിലെ നിയമങ്ങൾ കർക്കശമാക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും വിസ സർവ്വീസസ് മേഖലയിലെ വിദഗ്ദ്ധർ വ്യക്തമാക്കി.

എന്നാൽ ഈ നിയന്ത്രണം ഒരേ രാജ്യങ്ങളിലെ തൊഴിലാളികളെ മാത്രം നിയമിച്ചിരുന്ന
ചെറുകിട സ്ഥാപനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. പുതിയ നിയമനങ്ങളിൽ മറ്റുരാജ്യങ്ങളിലെ പൌരൻമാരെ പരിഗണിക്കേണ്ടിവരും. ഇതേ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാകും ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ തൊഴിൽ അന്വേഷകർക്കും അവസരം ലഭ്യമാവുക. അതേസമയം ജോലി രാജിവച്ച് പുതിയ വിസയ്ക്ക് കാത്തിരിക്കുന്നവരെ നിയന്ത്രണം ബാധിച്ചേക്കും.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...