ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി അടുത്ത മാസം ഭൂമിയിലേക്ക്

Date:

Share post:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി അടുത്ത മാസം സുൽത്താൻ അൽ നെയാദി ഭൂമിയിലേക്കു മടങ്ങും. എന്നാൽ അടുത്ത മാസം ഏത് ദിവസം തിരിച്ചുവെന്ന തീയതിയിൽ വ്യക്തതയില്ല. ഓഗസ്റ്റ് അവസാന വാരമോ സെപ്റ്റംബർ ആദ്യമോ ആയിരിക്കും മടക്കയാത്ര. സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിലെത്തിയിട്ട് ഓഗസ്റ്റ് 3ന് 5 മാസം പൂർത്തിയാക്കും.

നാസയിലെ മറ്റു ശാസ്ത്രജ്ഞർക്കൊപ്പം 200 പരീക്ഷണങ്ങളിലാണ് സുൽത്താൻ പങ്കാളിയായത്. യുഎഇ സർവകലാശാലകൾക്കു വേണ്ടി 19 പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഗുരുത്വാകർഷണം കുറ‍ഞ്ഞ സാഹചര്യത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം എങ്ങനെയെന്നതായിരുന്നു പ്രധാന പരീക്ഷണം. ഹൃദ്രോഗ ചികിത്സാ രംഗത്ത് ഗുണം ചെയ്യുന്നതാണ് പരീക്ഷണം.

മാർച്ച് 3ന് ആണ് സുൽത്താൻ ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടമാണ് ഇതിനോടകം തന്നെ സുൽത്താൻ തന്റെ പേരിലെഴുതി ചരിത്രം കുറിച്ചത്. കൂടെ ബഹിരാകാശത്ത് 7 മണിക്കൂർ നടന്നതിന്റെ ചരിത്രവും. ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ അറബ് വംശജനാണ് സുൽത്താൻ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...