ഹത്ത ഫെസ്റ്റിവൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

Date:

Share post:

ഹത്ത ഫെസ്റ്റിവൽ സന്ദർശിച്ച് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഹത്ത ഫെസ്റ്റിവൽ വരുന്ന വർഷങ്ങളിലും അതി​ഗംഭീരമായി നടത്തണമെന്ന് ഷെയ്ഖ് ഹംദാൻ നിർദ്ദേശിച്ചു. ബ്രാൻഡ് ദുബായ് സംഘടിപ്പിക്കുന്ന ഇവന്റിന്റെ ഉദ്ഘാടന പതിപ്പ് ഡിസംബർ 31 ന് സമാപിക്കും. ദുബായ് ഡെസ്റ്റിനേഷൻസ് കാമ്പെയ്‌നിന്റെ മൂന്നാം പതിപ്പിനോട് അനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഷെയ്ഖ് ഹംദാൻ വിശദീകരിച്ചു.

ഉത്സവത്തിന്റെ പിന്നിലെ ആശയത്തെയും അസാധാരണമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, സാംസ്കാരിക പരിപാടികൾ, കായിക പ്രവർത്തനങ്ങൾ, ഡൈനിംഗ് അനുഭവങ്ങൾ, ആഡംബര റിസോർട്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന സവിശേഷവും ആധികാരികവുമായ ഒരു കേന്ദ്രമായി ഹത്തയെ പ്രദർശിപ്പിക്കുക എന്നതിന്റെ ലക്ഷ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം വികസന മാതൃക മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംരംഭങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഹത്ത മേഖല സാമ്പത്തിക വികസനത്തിന്റെയും യുവാക്കളുടെ കഴിവുകളിലെ നിക്ഷേപത്തിന്റെയും മാതൃകയായി ഉയർന്നുവന്നിട്ടുണ്ടെന്നും ആത്യന്തികമായി പ്രദേശത്തിന്റെ കൂട്ടായ ക്ഷേമത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...