ഷാര്‍ജയില്‍ വാടക കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിന് കാലതാമസം നേരിട്ടവര്‍ക്ക് ഇളവ് അനുവദിച്ച് ഉത്തരവ്. അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. 2022 ഡിസംബര്‍ 31 വരെ ഇളവ് പ്രയോജപ്പെടുത്താമെന്നും എക്സിക്യൂട്ടീവ് കൗൺസിൽ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് ഇളവ്.
ഷാർജയിൽ വാടക കരാറുകൾ മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തണം എന്നാണ് വ്യവസ്ഥ.. വാർഷിക വാടകയുടെ നാല് ശതമാനമാണ് അറ്റസ്റ്റേഷൻ ചാർജ് ഈടാക്കുന്നത്. കരാർ ഒപ്പിട്ടശേഷം 90 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം പിഴ ഈടാക്കും.
എന്നാല്‍ വാടകകരാര്‍ സാക്ഷ്യപ്പെടുത്താത്ത നിരവധിയാളുകൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഭരണാധികാരി ഇളവുകൾ അനുവദിച്ചത്. നിയമപരമായി മാത്രമേ വാടക കരാറുകൾ ഉറപ്പിക്കാവൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഷാർജ എമിറേറ്റിലെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പൊതു നയങ്ങൾ സംബന്ധിച്ചും ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.