ദുബായിൽ പുതിയ 16 ബസ് സ്റ്റേഷനുകളും ആറ് ബസ് ഡിപ്പോകളും ഉടൻ ആരംഭിക്കുമെന്ന് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു. ഇവ വികസിപ്പിക്കുന്നതിന് വേണ്ടി മൂന്ന് വർഷത്തെ പദ്ധതി പ്രകാരം നിരവധി കരാറുകൾ നൽകിയിട്ടുണ്ട്.
പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടുള്ള ആർടിഎയുടെ തന്ത്രത്തിൻ്റെ പ്രധാന ഭാഗമാണ് പൊതു ബസ് സ്റ്റേഷനുകളും ഡിപ്പോകളും നിർമ്മിക്കുകയെന്നത് ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ ഡയറക്ടർ ജനറൽ മാറ്റാർ അൽ തായർ പറഞ്ഞു. ദൈനംദിന ആവശ്യങ്ങൾക്കായ് പൊതുഗതാഗതം തിരഞ്ഞെടുക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.