എലിസബത്ത് രാജ്ഞിയുടെ ആദ്യ സന്ദര്‍ശനം അനുസ്മരിച്ച് യുഎഇ

Date:

Share post:

എലിസബത്ത് രാജ്ഞിയും യുഎഇയും തമ്മിലുണ്ടായിരുന്നത് ദീര്‍ഘകാലം നീണ്ടുനിന്ന ഉഷ്മള ബന്ധം. യുഎഇ സ്ഥാപക ഭരണാധികാരികളുമായും നിലവിലെ ഭരണാധികാരികളുമായും പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. എലിസബേത്ത് രാജ്ഞിയുടെ വിയോഗത്തില്‍ യുഎഇ ഭരണനേതാക്കൾ ആനുശോചനം രേഖപ്പെടുത്തി.

 

അതേസമയം നാല്‍പ്പത് വര്‍ഷം മുമ്പ് ആദ്യമായി യുഎഇ സന്ദര്‍ശിച്ച എലിസബേത്ത് രാജ്ഞിയുടെ ചിത്രങ്ങൾ വീണ്ടും പ്രചരിക്കുകയാണ്, യുഎഇ സ്ഥാപക നേതാക്കളോടൊപ്പമുളള ചിത്രങ്ങളാണിത്. ബ്രിട്ടാനിയ എന്ന രാജകീയ നൗകയിലെത്തിയ എലിസബത്ത് രാജ്ഞിക്ക് അബുദാബിയില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. യുഎഇ സ്ഥാപക പ്രസിഡന്റായ ഷെയ്ഖ് സായിദ്, അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് , യുഎഇ സുപ്രീം കൗൺസിലിലെ മറ്റ് അഞ്ച് ഭരണാധികാരികൾ ഉൾപ്പെടുന്ന പ്രമുഖരും വലിയ ജനക്കൂട്ടവും രാജ്ഞിയെ സ്വീകരിക്കാനെത്തിയിരുന്നു. 1979 ഫെബ്രുവരി 24 നായിരുന്നു രാജ്ഞിയുടെ സന്ദര്‍ശനം.

 

അന്താരാഷ്ട്ര പൊതുജന താൽപര്യം മുന്‍നിര്‍ത്തിയായിരുന്നു സന്ദര്‍ശനം. ഗൾഫിലെ ഭരണാധികാരികൾ ഒരു വനിതാ രാജാവിനെ എങ്ങനെ സ്വാഗതം ചെയ്യുമെന്ന് കാണാന്‍ ലോകം ആകാംഷയോടെ കാത്തിരുന്ന നിമിഷങ്ങളാണെന്ന് പ‍ഴയ മാധ്യമ വാര്‍ത്തകളും സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ഗവൺമെന്റിനെ സംബന്ധിച്ചും രാജ്ഞിയുടെ യുഎഇ സന്ദര്‍ശനം സുപ്രധാനമായിരുന്നു. എണ്ണ സമ്പന്നമായ ഗൾഫ് രാജ്യങ്ങളുമായി ലാഭകരമായ വ്യാപാര ഇടപാടുകളുടെ സാധ്യതകളും ലണ്ടൻ നിരീക്ഷിച്ചു. അബുദാബി, ദുബായ് ഉൾപ്പടെ വിവിധ എമിറേറ്റുകൾ സന്ദര്‍ശിച്ച ശേഷമാണ് രാജ്ഞി മടങ്ങിയത്.

 

പിന്നീട് ബ്രിട്ടനും യുഎഇയയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉണ്ടായത്. നിരവധി മേഖലകളില്‍ പരസ്പര സഹകരണം ശക്തമായി. പലകുറി ഗൾഫ് മേഖയില്‍ എലിസബേത്ത് രാജ്ഞി സന്ദര്‍ശനം നടത്തി. യുഎഇയിലെ പുതുതലമുറ ഭരണാധികാരികളുമായും ബക്കിങ്ങാം കൊട്ടാരം ഊഷ്മള ബന്ധം സൂക്ഷിച്ചു.

 

 

യുഎഇലെ ബ്രിട്ടീഷ് പൗരന്‍മാരും എലിസബത്ത് രാജ്ഞിയുടെ വിയോഗം തീരാനഷ്ടമായാണ് വിലയിരുത്തുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...