ലോകകപ്പ് ഖത്തറിലാണെങ്കിലും യുഎഇയില്‍ തിരക്കേറും

Date:

Share post:

ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് യുഎഇയിലെ ഹോട്ടല്‍ ബിസിനസ് രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് നിഗമനം. ഖത്തറിലെ പരിമിതമായ താമസ സൗകര്യം കാരണം ആയിരക്കണക്കിന് ആരാധകർ യുഎഇയെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍.

ദുബായിലെയും അബുദാബിയിലെയും ഹോട്ടലുകളില്‍ 80 മുതല്‍ 100 ​​ശതമാനംവരെ തിരക്കേറാനാണ് സാധ്യത. 2020 വേൾഡ് എക്സോ കാലത്തിന് സമാനമായ തിരക്കിലേക്ക് യുഎഇ ഹോസ്പിറ്റാലിന്‍റെ രംഗം മാറുമെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. ഗൾഫ് മേഖലയിലെ ജനപ്രിയ ട്രാവൽ ആൻഡ് ടൂറിസം കേന്ദ്രമായ യുഎഇ നവംബർ 20 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ മുന്നിലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

സന്ദര്‍ക തിരക്കേറുന്നത് മുന്നില്‍കണ്ട് യുഎഇ ഗവണ്‍മെന്‍റും വിപുലമായ സേവനങ്ങൾ പ്രഖ്യാപിച്ചു ക‍ഴിഞ്ഞു. മൾട്ടിപ്പിൾ എന്‍ട്രി സന്ദര്‍ശക വിസകൾ അനുവദിക്കുന്നതിനൊപ്പം വിമാനങ്ങളുടെ ഷട്ടില്‍ സര്‍വ്വീസുകളും പ്രഖ്യാപിച്ചു. ഫുട്ബോൾ ആരാധകര്‍ക്ക് തടസ്സമില്ലാതെ യാത്രചെയ്യുന്നതിന് പിന്തുണയുമുണ്ട്. അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഏകദേശം 1.2 ദശലക്ഷം വിനോദസഞ്ചാരികൾ ഖത്തറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. യുറോപ്പിലേയും മിഡില്‍ ഈസ്്റ്റിലേയും സഞ്ചാരികൾക്ക് ലോകകപ്പിനടോട് അനുബന്ധിച്ച് ആവശ്യമായ ഇതര സേവനങ്ങളും ഹോസ്പ്പിറ്റാലിറ്റി ഗ്രൂപ്പുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാന ടിക്കറ്റുകൾ മുതല്‍ സന്ദര്‍ശകര്‍ സൂക്ഷിക്കേണ്ട രേഖകൾ വരെ സംഘടിപ്പിച്ചുനല്‍കും. ഇതിനായി മിക്ക ഗ്രൂപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും ആരംഭിച്ചുക‍ഴിഞ്ഞു. അതേസമയം ഖത്തറും കൂടുതല്‍ താമസ കേന്ദ്രങ്ങൾ ഒരുക്കുകയാണ്.11 പുതിയ ഹോട്ടലുകളാണ് ഖത്തറില്‍ തുറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...