യുഎഇയിൽ 2024 ഏപ്രിൽ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹമായിരിക്കും വില. 2024 മാർച്ച് മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 12 ഫിൽസിന്റെ വർദ്ധനവുണ്ടാകും. ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരിക്കും വില. മാർച്ച് മാസത്തിൽ ഇതിന് 2.92 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടാകും.
അതേസമയം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഏപ്രിൽ മാസത്തിൽ 2.96 ദിർഹമായിരിക്കും വില. മാർച്ച് മാസത്തിൽ ഇതിന് 2.85 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ മാസത്തിൽ ഡീസൽ ലിറ്ററിന് 3.09 ദിർഹമായിരിക്കും വില. 2024 മാർച്ച് മാസത്തിൽ ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 7 ഫിൽസിന്റെ കുറവുണ്ടാകും.