അജ്മാനിലെ പാര്‍ക്കിംഗ് നിരക്കുകളില്‍ മാറ്റം. പുതിയ നിരക്ക് പ്രഖ്യാപിത്ത് നഗരസഭ. പാർക്കിങ് 10 ദിവസത്തേക്ക് 100 ദിർഹം ഈടാക്കും. 20 ദിവസത്തേക്ക് 200 ദിർഹമും 30 ദിവസത്തേക്ക് 300 ദിർഹമുമായിരിക്കും പുതിയ നിരക്കെന്നും നഗരസഭ.
വി.ഐ.പി സബ്‌സ്‌ക്രിപ്‌ഷൻ നിരക്കും ഉയര്‍ന്നു. ഒരു വർഷത്തേക്ക് 6000 ദിർഹമും ആറ് മാസത്തേക്ക് 3000 ദിർഹമും മൂന്ന്‍ മാസത്തേക്ക് 1500 ദിർഹമും മുടക്കേണ്ടിവരും.
പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി. ഫീസ് അടക്കാതെ പാര്‍ക്ക് ചെയ്യുകയൊ മറ്റ് നിയമലംഘനങ്ങൾ നടത്തുകയൊ ചെയ്താന്‍ പിഴ ഈടാക്കും. പ്രത്യേക വിഭാഗക്കാർക്ക് അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്യുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തും.
ഇതര വാഹനങ്ങളെ തടസ്സപ്പെടുത്തുക, കാലാവധി കഴിഞ്ഞും പാർക്കിങ് തുടരുക, പെർമിറ്റില്ലാതെ ക്രമരഹിതമായി ഹെവി മെഷിനറികളും വാഹനങ്ങളും പാർക്ക് ചെയ്യുക, ഗതാഗത തിരക്കുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളിലും ശക്തമായ നടപിട നേരിടേണ്ടിവരുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായി അനുവദിച്ചിട്ടുളള സ്ഥലങ്ങളുെട എണ്ണം 17,267 ആയി ഉയര്‍ന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.