ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ബാഗേജ് സർവിസ് സെന്റർ തുറന്നു. ടെർമിനൽ രണ്ടിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. വിമാന താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബാഗേജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിപ്പിക്കുന്ന ഒരു കേന്ദ്രം എന്ന നിലയിലാണ് സർവ്വീസ് സെൻ്റർ തുറന്നത്. യാത്രാക്കാർക്കായി വിപുവമായ സൗകര്യം എന്ന ആശയവും പിന്നിലുണ്ടെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂർ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ദുബായ് എയർപോർട്ട് അധികൃതർ, ദുബായ് പോലീസ്, ദുബായ് കസ്റ്റംസ് തുടങ്ങി വിവിധ വകുപ്പുകളടെ സഹകരണത്തോടെയാണ് ബാഗേജ് സെൻ്റർ തുറന്നത്. കൂടുതൽ സമയം കാത്തുനിൽക്കാതെ തന്നെ സേവനങ്ങൾ ലഭിക്കും.
ആത്യാവശ്യ ഘട്ടങ്ങളിൽ യാത്രക്കാരുടെ ബാഗുകളും മറ്റും ഇവിടെ ഏൽപ്പിക്കാനും അപരിചിതരുടെ സഹായം ഒഴിവാക്കാനുമാകും. വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം ബാഗേജുകളുടെ വേവലാതിയില്ലാതെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനുളള അവസരമാണ് യാത്രക്കാർക്ക് ലഭ്യമാകുന്നത്.