അബുദാബിയിൽ നടക്കുന്ന ‘അഹ്ലൻ മോദി’യിൽ പങ്കെടുക്കാൻ ഇതുവരെ രജിസ്റ്റർചെയ്തത് 60,000-ത്തിലധികം ആളുകൾ. ഫെബ്രുവരി 13 നാണ് അബുദാബിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കമ്മ്യൂണിറ്റി പരിപാടിയായ ‘അഹ്ലൻ മോദി’ സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന സമ്മേളനം വൻവിജയമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. സമ്മേളനത്തിൽ പങ്കെടുക്കാനും ഫെബ്രുവരി 14-ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടനത്തിനുമായി 13-ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. യിലെത്തും.
വൈകീട്ട് നടക്കുന്ന സമ്മേളനത്തിന് മുൻപായി 700 ഇന്ത്യൻ സാംസ്കാരിക സംഘങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയുണ്ടാകും. 90 മിനിറ്റോളം പരിപാടി നീണ്ടുനിൽക്കും. പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണ പരിപാടിയാണ് അഹ്ലൻ മോദി.