മിഷൻ ടു സീറോ ചലഞ്ചുമായി അബുദാബി പരിസ്ഥിതി ഏജന്‍സി

Date:

Share post:

അബുദാബി പരിസ്ഥിതി ഏജൻസി സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കായി “മിഷൻ ടു സീറോ ഗവൺമെന്റ് ചലഞ്ച്” ആരംഭിച്ചു. 2023 മാർച്ച് അവസാനത്തോടെ ഓർഗനൈസേഷനുകൾ ഉൽപ്പാദിപ്പിച്ച മാലിന്യത്തിന്റെ അളവിന്റെയും അവയുടെ കുറവ് ശതമാനത്തിന്റെയും ഫലങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഏറ്റവും കൂടുതൽ മാലിന്യം കുറയ്ക്കുന്ന സ്ഥാപനത്തിന് അംഗീകാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

2020 മാർച്ചിൽ ആരംഭിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് പുതിയ ചലഞ്ച് പ്രഖ്യാപിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് മാറാൻ സർക്കാർ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ബാഗുകൾ, കപ്പുകൾ, മൂടികൾ, കട്ട്ലറി, പ്ലേറ്റുകൾ, സ്റ്റെററുകൾ, കുപ്പികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കാനാണ് നീക്കം.

ക‍ഴിഞ്ഞ ജൂണ്‍ മുതല്‍ അബുദാബിയില്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും പ്ലാസ്റ്റിക് നയത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി അറബിയിലും ഇംഗ്ലീഷിലും ബോധവത്കരണ ഗൈഡും പരിസ്ഥിതി ഏജന്‍സി പുറത്തിറക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, നോൺ-പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തി പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത മൾട്ടി-ഉപയോഗ ബദലുകളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ഗൈഡിലെ ഉളളടക്കം.

ഇൻഫോഗ്രാഫിക്‌സും ആനിമേഷനുകളും ഉൾപ്പെടുത്തി പരിസ്ഥിതി ഏജന്‍സി പുറത്തിറക്കിയ ഗൈഡ് 80-ലധികം സ്ഥാപനങ്ങളുമായി പങ്കിട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...

അർധരാത്രിക്ക് ശേഷം യാത്ര സൗജന്യം; അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക് നിരക്കിൽ മാറ്റം

ടാക്സ് നിരക്കിൽ മാറ്റം വരുത്താനൊരുങ്ങി ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി. 2025 ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ടാക്സ്...