യു.എ.ഇ.യുടെ ഭൗമനിരീക്ഷണ ഉപഗ്രമായ എം.ബി.ഇസഡ്-സാറ്റ് ഒക്ടോബറിനുശേഷം വിക്ഷേപിക്കും. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിലുള്ള ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിലാണ് വിക്ഷേപിക്കുക.
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിക്ഷേപണത്തിന് അനുമതിനൽകി. ബഹിരാകാശപര്യവേക്ഷണങ്ങളുടെ പുതിയ യുഗത്തിലാണ് ദുബായിയെന്നും ഉപഗ്രഹവിക്ഷേപണത്തിലൂടെ ആഗോള ബഹിരാകാശ പരീക്ഷണങ്ങൾക്ക് മികച്ച സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ഉപഗ്രഹത്തിന്റെ 90 ശതമാനം ഘടനയും ഇലകട്രോണിക് മൊഡ്യൂളുകളും പ്രാദേശിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് നിർമിച്ചത്. യു.എ.ഇ.യുടെ നാലാമത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമായ എം.ബി.ഇസഡ്-സാറ്റിന് ഒരു ടൺ ഭാരമാണുള്ളത്.
During my visit to @MBRSpaceCentre, I met the centre’s team and approved the impending launch of MBZ-SAT in October. The region’s most advanced satellite has been named in honour of our nation’s leader whose vision is driving the UAE’s rise as a major player in the space sector.… pic.twitter.com/LSkzxN4w0F
— Hamdan bin Mohammed (@HamdanMohammed) May 15, 2024