ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധനവ്, ചാർട്ടേഡ് വിമാനങ്ങൾക്ക് പ്രാധാന്യം നൽകാൻ കേരള സർക്കാർ

Date:

Share post:

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വർധനവ് നേരിടാനൊരുങ്ങി കേരളം. ഗൾഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ സര്‍വീസിനായുള്ള ശ്രമം തുടങ്ങിയാതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ സിയാല്‍ എംഡിയെയും നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബള്‍ക്ക് പര്‍ച്ചേസ് വഴി കൂടുതല്‍ ടിക്കറ്റ് വാങ്ങി യാത്രാ നിരക്ക് കുറക്കാനാകുമോ എന്നാണ് പരിശോധിക്കുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അവധിക്കാല, ഉത്സവ സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സീസൺ മുതലെടുത്ത് കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടുന്നത് പ്രവാസികളെ ദുരിതത്തിലാക്കി. ഈ അമിത നിരക്ക് വര്‍ധന ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ സര്‍വീസിന് അടിയന്തര പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വിദേശ കമ്പനികളുമായും സർക്കാർ ചര്‍ച്ച നടത്തും.

അതേസമയം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ കത്ത് അയച്ചിരുന്നു. ഇത് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. കൂടാതെ വിമാന സർവീസുകൾക്ക്‌ പുറമേ കപ്പൽ മാർഗ്ഗമുളള യാത്രാസാധ്യതകളും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...