അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സുമായി അബുദാബി

Date:

Share post:

മനുഷ്യക്കടത്തിനും ഗാർഹിക പീഡനത്തിനും ഇരയായവർക്ക് സൗജന്യ സമ്പൂർണ ആരോഗ്യ പരിരക്ഷ പദ്ധതിയുമായി അബുദാബി. നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ ദമനുമായി സഹകരിച്ചാണ് പദ്ധതി. ഇത് സംബന്ധിച്ച് അബുദാബിയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ അഫിലിയേറ്റ് ആയ അബുദാബി സെന്റർ ഫോർ ഷെൽട്ടറിംഗ് ആൻഡ് ഹ്യൂമാനിറ്റേറിയൻ കെയറുമായി ദമൻ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

മനുഷ്യക്കടത്തിനും ഗാർഹിക പീഡനത്തിനും ഇരയായവർക്ക് പരിചരണവും പുനരധിവാസവും തൊഴിലധിഷ്ഠിത പരിപാടികളും നൽകുന്നിവരുന്ന അഭയകേന്ദ്രമാണ് അബുദാബി സെന്റർ ഫോർ ഷെൽട്ടറിംഗ് ആൻഡ് ഹ്യൂമാനിറ്റേറിയൻ കെയര്‍ -ഈവ. ഈവയുടെ കീ‍ഴിലുളളവര്‍ക്കാണ് ദമന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. സേവനം ആവശ്യമുളളവരുടെ ആരോഗ്യ പരിരക്ഷ പ്രധാനമാണെന്ന നിഗമനത്തിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്.

ദമനുമായുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ പരിസമാപ്തിയാണ് ധാരണാപത്രമെന്ന് അബുദാബി സെന്റർ ഫോർ ഷെൽറ്ററിംഗ് ആൻഡ് ഹ്യുമാനിറ്റേറിയൻ കെയർ ഡയറക്ടർ ജനറൽ ഹെർ എക്സലൻസി സാറാ ഷുഹൈൽ പറഞ്ഞു. എല്ലാവർക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് കരാറെന്ന് നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി – ദമാൻ സിഇഒ ഹമദ് അൽ മെഹ്യാസും വ്യക്തമാക്കി.

ഗുണഭോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് ഈവ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി പ്രാദേശിക, ഫെഡറൽ, അന്തർദേശീയ പങ്കാളികളികളുടെ സഹകരണവും ഈവ ഉറപ്പാക്കും. 2008 ലാണ് ഈവയുടെ ആദ്യ ഷെല്‍ട്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...