എമിറേറ്റ്സ് എയർലൈനിൽ ജീവനക്കാർക്ക് 24 ആഴ്ചത്തെ ശമ്പള ബോണസ് നൽകുമെന്ന് പ്രഖ്യാപിച്ചു. ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. എമിറേറ്റ്സ് ഗ്രൂപ്പിലെ 100,000 ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. .
വ്യാഴാഴ്ച കമ്പനി 2022-23 വർഷത്തെ വാർഷിക റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.1 0.9 ബില്യൺ ദിർഹം (3.0 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് വാർഷിക ലാഭമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ ഷെയ്ഖ് അഹമ്മദ് ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചു. ഇത് എയർലൈനിന്റെ ബിസിനസ്സ് മോഡലിന്റെ കരുത്ത്, ശ്രദ്ധാപൂർവമുള്ള ആസൂത്രണം, എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനം, വ്യോമയാന, യാത്രാ ആവാസവ്യവസ്ഥയിൽ ഉടനീളമുള്ള ഉറച്ച പങ്കാളിത്തം എന്നിവയാണ് പ്രതിഫലിപ്പിക്കുന്നത്.
അധിക പണം ജീവനക്കാർ ഇഷ്ടാനുസരണം ഉപയോഗിക്കുക എന്നും ഷെയ്ഖ് അഹമ്മദ് ഉപദേശിച്ചു. പണം വിവേകപൂർവ്വം നിക്ഷേപിക്കുകയോ അല്ലെങ്കിൽ ആവശ്യാനുസരണം ചെലവഴിക്കുക എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിനനുസരിച്ച് പേഔട്ട് വ്യത്യാസപ്പെടും. ഓരോ ജീവനക്കാരനും അവരുടെ അടിസ്ഥാന ശമ്പളം 24 ആഴ്ചയോ ആറ് മാസമോ ആയി ലഭിക്കുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞു.