എമിറേറ്റ്സ് ഐഡി എടുക്കുന്നതും പുതുക്കുന്നതും വൈകിയാൽ ഓരോ ദിവസവും പിഴ

Date:

Share post:

എമിറേറ്റ്സ് ഐഡി പുതുക്കാനും എടുക്കാനും വൈകുന്ന ഓരോ ദിവസത്തിനും 20 ദിർഹം പിഴ ചുമത്തും. പുതിയ ഐഡി എടുക്കുന്നതിന് വൈകിയാലും പഴയത് പുതുക്കുന്നതിന് വൈകിയാലും ഓരോ ദിവസത്തിനും പിഴ ഈടാക്കും. കാലാവധി പൂർത്തിയായി 30 ദിവസം വരെയാണ് പുതുക്കാനുള്ള സമയം. അത് കഴിഞ്ഞുള്ള ദിവസങ്ങൾക്കാണ് പിഴയീടാക്കുക എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. തൊഴിൽ കാർഡ് പുതുക്കുന്നതു വൈകിയാലും ഇതേ തുക പിഴയായി നൽകണം.

പരമാവധി 1000 ദിർഹം വരെ പിഴ ഈടാക്കാം. അതേസമയം ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനി മാനേജർമാരിൽ നിന്നും പിഴയീടാക്കും. തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിനുള്ള രേഖകൾ കൃത്യമായിരിക്കണം. എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടേതല്ലാത്ത രേഖകൾ സമർപ്പിച്ചാൽ കമ്പനി പ്രതിനിധിക്ക് (മൻദൂബ്) 500 ദിർഹം പിഴ ചുമത്തും. ഓൺലൈൻ വഴി രേഖകൾ സമർപ്പിക്കുന്നതും നിയമപരിധിയിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇടപാടുകളുടെ ചുമതലയുള്ള കമ്പനി പ്രതിനിധി സ്വന്തം കാർഡ് പുതുക്കാതിരിക്കുകയോ കാലഹരണപ്പെട്ട കാർഡ് കാണിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുകയോ ചെയ്താൽ 500 ദിർഹമാണ് പിഴ.

തിരിച്ചറിയൽ രേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഓഫിസുകളിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയുന്നവർക്ക് 5000 ദിർഹം പിഴ ചുമത്തും. ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നാലും അവരെ തടസ്സപ്പെടുത്തിയാലും 5000 ദിർഹമാണ് പിഴ ചുമത്തും. ഫീസ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കും ഇതേ തുകയാണ് പിഴ ഈടാക്കുക. ഉപയോക്താക്കൾക്കുള്ള സംവിധാനങ്ങളിൽ നിന്ന് സൂക്ഷ്മപരിശോധന അപേക്ഷകൾ പ്രിന്റ് ചെയ്യുന്നവർക്ക് 100 ദിർഹം പിഴ ചുമത്തും. കൂടാതെ ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴ 3000 ദിർഹമാണ്. എന്നാൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്ത കാര്യങ്ങൾ കാണിച്ച് ഏതെങ്കിലും തരത്തിലുള്ള വീസ തരപ്പെടുത്താൻ ശ്രമിച്ചാൽ 20,000 ദിർഹം പിഴ ചുമത്തും.

പിഴയിൽ ഇളവിന് അപേക്ഷിക്കാം

സ്വദേശികൾ, പ്രവാസികൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക്‌ പിഴയിൽ പരാതിയുണ്ടെങ്കിൽ രേഖാമൂലം അപ്പീൽ നൽകാം. സ്വന്തം വീസ, ഐഡി കാർഡ് എന്നിവയ്ക്ക് പുറമേ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ ഔദ്യോഗിക തൊഴിൽ – താമസ രേഖകൾക്ക് ചുമത്തിയ പിഴ പിൻവലിക്കാനും അപേക്ഷ നൽകാം.

നിശ്ചിത സമയപരിധിക്കുള്ളിലും മാനദണ്ഡങ്ങൾ പാലിച്ചുമാകണം അപേക്ഷകൾ നൽകേണ്ടത്. മൂന്ന് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്ക് ഇളവ് ലഭിക്കും. രാജ്യം വിട്ട ശേഷം ഐഡി കാർഡിന്റെ കാലാവധി തീർന്നെങ്കിൽ മാത്രമായിരിക്കും ഈ ഇളവ് ബാധകം. ഇതു തെളിയിക്കാൻ പാസ്പോർട്ടിൽ എക്സിറ്റ് രേഖ നൽകണം. കോടതിയിലെ കേസുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പിടിച്ചു വച്ച സാഹചര്യത്തിലും ഐഡി കാർഡ്, വീസ സംബന്ധമായ പിഴയുണ്ടാവില്ല.

തടവുകാലം, നാടുകടത്തപ്പെട്ടതിന്റെ തെളിവ് എന്നീ കോടതി രേഖകളാണ് ഇതിനായി സമർപ്പിക്കേണ്ടത്. കൂടാതെ പകർച്ചവ്യാധി, മാരക രോഗം , വൈകല്യം എന്നീ കാരണങ്ങളാൽ കിടപ്പു രോഗികളായവർക്കും ഇളവിന് അപേക്ഷിക്കാം. മെഡിക്കൽ റിപ്പോർട്ട് നൽകണം. അതാത് രാജ്യക്കാരുടെ കോൺസുലേറ്റോ സ്ഥാനപതിയോ നയതന്ത്ര കാര്യാലയങ്ങളോ നൽകുന്ന രേഖകളും അതോറിറ്റി പിഴയിളവിനായി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...